അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന്റെ ഷെഡ്യൂള്‍ സംഘാടകര്‍ പുറത്തിറക്കി. ഈ മാസം 24ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്ബിക്സ് കൊവിഡ് കാരണമാണ് നീട്ടിവച്ചത്. 2021 ജൂലായ് 23നാണ് പുതിയ ഷെഡ്യൂള്‍ പ്രകാരം ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ജൂലായ് 21ന് സോഫ്റ്റ്ബാള്‍ മത്സരങ്ങള്‍ തുടങ്ങും.

Tokyo Olympic Venues

ഈ വര്‍ഷത്തേക്ക് നിശ്ചയിച്ചിരുന്ന ഷെഡ്യൂളില്‍ നേരിയ മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ. 42 വേദികളിലായാണ് ഒളിമ്ബിക്സ് നടക്കുക. ആഗസ്റ്റ് എട്ടിനാണ് സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here