കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് തുടരും.ജൂണ്‍ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകള്‍. നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതിന് മുമ്ബ് തന്നെ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാന്‍ ദുബൈ ഉള്‍പ്പെടെ ഇടത്താവളങ്ങളില്‍ രണ്ടാഴ്ച ക്വാറന്‍റീന്‍ ഇരുന്നായിരുന്നു ആളുകള്‍ വന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here