സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാ ലിഗയുടെ 2020-21 സീസണിന്റെ ഫിക്സചറുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13-ന് ഡിപോര്‍ട്ടിവോ അലാവസും റയല്‍ ബെറ്റിസും തമ്മിലാണ് ആദ്യ മത്സരം.നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ആദ്യ മത്സരത്തില്‍ ഗെറ്റാഫെയെ നേരിടും. ബാഴ്സലോണയുടെ ആദ്യ മത്സരം എല്‍ഷെയ്ക്കെതിരെയാണ്.

ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ബാഴ്‌സ-റയല്‍ എല്‍ക്ലാസികോ പോരാട്ടം ഒക്ടോബര്‍ 25 നാണ്. ബാഴ്‌സയുടെ തട്ടകമായ നൗകാംപിലാണ് എല്‍ ക്ലാസികോയുടെ ആദ്യപാദം. രണ്ടാം പാദം ഏപ്രിലിലാണ്.റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മാഡ്രിഡ് ഡെര്‍ബി ഡിസംബര്‍ 12 ന് നടക്കും. രണ്ടാം പാദം മാര്‍ച്ച്‌ ഏഴിന് അത്‌ലറ്റിക്കോയുടെ തട്ടകത്തിലാണ്.
യൂറോപ്യന്‍ ക്ലബ്ബ് മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ റയല്‍, ബാഴ്‌സ, അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ ക്ലബ്ബുകള്‍ക്ക് വിശ്രമാര്‍ഥം ആദ്യ ആഴ്ചയില്‍ മത്സരങ്ങളില്ല. റയല്‍ വല്ലഡോളിഡും റയല്‍ സോസിഡാഡും തമ്മിലാണ് ആദ്യ മത്സരം. വലന്‍സിയ ഡെര്‍ബിയില്‍ ലെവന്റെയെ നേരിടുന്നതും ആദ്യ ആഴ്ചയിലെ ലാ ലിഗ പോരാട്ടങ്ങള്‍ക്ക് ആവേശം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here