സൗദിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. വെള്ളിയാഴ്​ച 4301 പേരിൽ കൂടി വൈറസ്​ ബാധ സ്ഥിരീകരിച്ചതോടെ ആകെ ​ രോഗബാധിതരുടെ എണ്ണം 150292 ആയി ഉയർന്നു. വെള്ളിയാഴ്​ച 45 മരണം റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ആകെ മരണസംഖ്യ 1184 ആയി.

ജിദ്ദ (12), റിയാദ്​ (12), മക്ക (8), ദമ്മാം (4), മദീന (2), ഹുഫൂഫ്​ (2), ഖോബാർ (2), ഉനൈസ (1), മഹായീൽ (1), ഖുൻഫുദ (1) എന്നിവിടങ്ങളിൽ നിന്നാണ്​ മരണം റിപ്പോർട്ട്​ ചെയ്​തത്​. 24 മണിക്കൂറിനിടെ 1849 പേർ സുഖം​ പ്രാപിച്ചു. ഇതോടെ ആകെ 95764 പേർ രോഗമുക്തരായി. 53344 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here