അടിയന്തര ദാതാക്കളുടെ സമ്മേളനം വഴി ലെബനോണിന് 298 മില്യൺ ഡോളർ വിലമതിക്കുന്ന മാനുഷിക സഹായം സ്വരൂപിച്ചതായി ഫ്രഞ്ച് പ്രസിഡന്റ്. സ്ഫോടനബാധിത ലെബനന് വേണ്ടി ഞായറാഴ്ച നടന്ന അടിയന്തര ദാതാക്കളുടെ സമ്മേളനത്തിൽ ആണ് വിവിധ രാജ്യങ്ങളിൽ നിന്നായി 298 മില്യൺ ഡോളർ വിലമതിക്കുന്ന പ്രതിജ്ഞകൾ ഉടനടി കരാറായത്. ഈ പ്രതിബദ്ധത രാഷ്ട്രീയമോ സ്ഥാപനപരമോ ആയ പരിഷ്കരണത്തിന്മേൽ നിബന്ധനയു ള്ളതല്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച 158 പേർ കൊല്ലപ്പെടുകയും നഗരത്തിന്റെ സ്വത്ത് നശിപ്പിക്കപ്പെടുകയും ചെയ്ത വൻ സ്ഫോടനമുണ്ടായത്. ഈ ആഘാത ത്തിൽ നിന്ന് തലസ്ഥാനമായ ബെയ്റൂട് കരകയറുന്നതിൽ ലെബനൻ ജനതയെ പരാജയപ്പെടുത്തില്ലെന്ന് ലോകശക്തികൾ വാഗ്ദാനം ചെയ്തു.

സ്‌ഫോടനത്തിന് മുമ്പ് ലെബനൻ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു.വാഗ്ദാനം ചെയ്യപ്പെട്ട സഹായം എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ സുതാര്യത വേണമെന്നും വിദേശ രാജ്യങ്ങൾ ആവശ്യപ്പെട്ടു, സ്‌ഫോടനത്തെത്തുടർന്ന് യുഎഇ നേതൃത്വം സഹോദരങ്ങളായ ലെബനൻ ജനതയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷെമി സ്ഥിരീകരിച്ചു. മൂന്ന് വിമാനങ്ങളിലായി 80 ടൺ സഹായം അയച്ചതായി ദാതാക്കളുടെ സമ്മേളനത്തിൽ പങ്കെടുത്ത അവർ പറഞ്ഞു.വ്യാഴാഴ്ച ബെയ്‌റൂട്ട് സന്ദർശിച്ച മാക്രോൺ വീഡിയോ ലിങ്ക് മുഖേന സമ്മേളനത്തി ന് ആതിഥേയത്വം വഹിച്ചു. തന്റെ പ്രാരംഭ അഭിപ്രായത്തിൽ പങ്കെടുത്ത രാജ്യങ്ങളോട് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ലെബനൻ ജനതയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ലെബനൻസിനെ സഹായിക്കാൻ സഹായം നൽകുന്നത് തുടരാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസ് സമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here