കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഈ സാഹചര്യത്തില്‍ മെയ് 17വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലയളവില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. 35 ശതമാനമെന്നത് 23 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയിരുന്നത്.

കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുന്നത് തടയാന്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഏപ്രില്‍ 27 ന് അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here