അഖിൽ ബാലകൃഷ്ണൻ സംവിധാനം ചെയ്ത്, റോഷിൻ രമേഷിൻ്റെ രചനയിൽ അക്ഷയ, ഐശ്വര്യ & അപർണ്ണ എന്നിവർ ചേർന്നാലപിച്ച മ്യൂസിക് വീഡിയോ ചുട്ടി ജനശ്രദ്ധയാകർഷിക്കുന്നു. സൈന മ്യൂസിക്കിലൂടെ ഒരാഴ്ച മുൻപാണ് “ചുട്ടി” റിലീസ് ചെയ്തത്. ഒരു കഥകളി വിദ്യാർത്ഥിനിയുടെ ക്വാറൻ്റൈൻ കാലത്തെ ഉത്കണ്ഠകളും ആകുലതകളും പങ്കുവെച്ച പ്രസ്തുത വീഡിയോയുടെ ഛായാഗ്രഹണവും ചിത്ര സംയോജനവും നിര്‍വ്വഹിച്ചത് സനൂഫ് കബീറാണ്.

ഫയാസ് കല്ലാട്ടയിലും മൻസൂർ വടക്കേക്കാടും ചേർന്നാണ് നിർമ്മാണം. സംഗീതം: റോഷിൻ രമേഷ് & തിര മ്യൂസിക് ബാൻഡ്. അഭിനേതാക്കൾ : അപർണ കൃഷ്ണപ്രസാദ്, അവിനാഷ് ജയശ്രീ & രേണു രാജ്. ശബ്ദമിശ്രണം : മിഥുൻ മലയാളം. യുട്യൂബിൽ ഇതിനോടകം വൈറലായ ഗാനം നിരവധി പേരാണ് കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here