കേരളത്തിൽ ലോക് ഡൗൺ നിയന്ത്രണ ഇളവുകൾ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ വിവിധ സോണുകളുടെയും ഹോട്ട്സ്പോട്ട് കളുടെയും പുനർനിർണയം നടത്തി കേരള ഗവൺമെൻറ്. ഗ്രീൻ, ഓറഞ്ച് എ,ബി എന്നിങ്ങനെയുള്ള സോണുകൾ എടുത്തുകളഞ്ഞ് സോണിൽ അല്ലാത്ത 10 ജില്ലകളെയും ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി ചെറിയ ഇളവുകൾ നൽകാനാണ് ഇപ്പോൾ ഗവൺമെൻറ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഹോട്ട്സ്പോട്ടുകളെ പഞ്ചായത്ത്, വാർഡ് അതിർത്തികൾ അനുസരിച്ച് പുനർനിർണയിക്കും എന്നും ജില്ലാ കളക്ടർമാർക്ക് ഇതിനുള്ള ചുമതല നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ട നിയന്ത്രണ ഇളവുകളിൽ ഉണ്ടായ ആശയ കുഴപ്പങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കർശന സുരക്ഷാ ക്രമീകരണങ്ങളോടുകൂടി സർക്കാർ ഓഫീസുകൾ കൂടുതലായി പ്രവർത്തിച്ചു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതു പോലെ എല്ലാ ഓഫീസുകളിലും ശരീര ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങളും മാസ്കുകളും സാനിറ്റേഷൻ സൗകര്യങ്ങളും ലഭ്യമാക്കുകയും സന്ദർശകരെ കർശനമായി നിയന്ത്രിക്കുകയും വേണം. അതേസമയം കോവിഡ് രോഗബാധ കൂടുതലുള്ളതും റെഡ് സോണിൽൽ ഉൾപ്പെടുത്തിയിട്ടുള്ളത് മായ 4 ജില്ലകളിൽ കർശനനിയന്ത്രണം തുടർന്ന് പോകും.

LEAVE A REPLY

Please enter your comment!
Please enter your name here