ഇന്ത്യയിൽ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. തമിഴ്നാടും  മഹാരാഷ്ട്രയും  ഈമാസം 31 വരെ ലോക്ഡൗണ്‍ നീട്ടിയിരുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. വിദഗ്ധസമിതി ശുപാര്‍ശയനുസരിച്ചാണ് തമിഴ്നാടിന്റെ നടപടി.

രോഗികള്‍ അധികമില്ലാത്ത 25 ജില്ലകളില്‍ ഇളവുകള്‍ നല്‍കും. 12 റെഡ് സോണ്‍ ജില്ലകളില്‍ കര്‍ശനനിയന്ത്രണം തുടരും. സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിക്കില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. റെഡ് സോണ്‍ അല്ലാത്ത ജില്ലകള്‍ക്കുള്ളില്‍ സ്വകാര്യബസ് സര്‍വീസ് അനുവദിച്ചു. അത്യാവശ്യയാത്രകള്‍‌ക്ക് ടാക്സി ഓടിക്കാം. നൂറില്‍ത്താഴെ ജീവനക്കാരുള്ള വ്യവസായസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാരെ എത്തിക്കാന്‍ വാഹനസൗകര്യമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. 

LEAVE A REPLY

Please enter your comment!
Please enter your name here