കുവൈത്തിൽ 242 ഇന്ത്യക്കാർ ഉൾപ്പെടെ 1048 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. അഞ്ചു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 112 ആയി. ഇതുവരെ 14850 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

ഫർവാനിയ ഗവർണറേറ്റിൽ 319, ജഹ്​റ ഗവർണറേറ്റിൽ 103, അഹ്​മദി ഗവർണറേറ്റിൽ 196, ഹവല്ലി ഗവർണറേറ്റിൽ 288, കാപിറ്റൽ ഗവർണറേറ്റിൽ 142 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

ഞായറാഴ്​ച 250 പേർ ഉൾപ്പെടെ 4093 പേർ രോഗമുക്​തി നേടി. ബാക്കി 10645 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 168 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,44,476 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here