കുവൈത്ത്​ അമീറിന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലി അനുശോചിച്ചു. കുവൈത്തിനെ ഉന്നതിയിലെത്തിച്ച നേതാവാണു​ ശൈഖ്​ സബാഹ്​ എന്ന്​ അദ്ദേഹം പറഞ്ഞു. രാജ്യത്തി​െൻറ വികസനത്തിൽ മുന്നിൽ നിന്ന്​ നയിച്ചു.

അദ്ദേഹത്തി​ന്‍റെ ജഞാനം ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിവിധ വേദികളിൽ അദ്ദേഹവുമായി കണ്ടുമുട്ടിയപ്പോൾ അമീറി​െൻറ സ്​നേഹം നേരിട്ട്​ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്​. അദ്ദേഹത്തിന്​ ദൈവം സ്വർഗം നൽകി അനുഗ്രഹിക്ക​ട്ടെയെന്നും യൂസുഫലി പ്രാർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here