ജപ്പാനിലെ വടക്കുകിഴക്കന്‍ തീരത്ത് 7.2 തീവ്രതയില്‍ ഭൂചലനം. മിയാഗി മേഖലയില്‍ പസിഫിക്കിലാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ വലിയ അപകമുണ്ടായതായോ ആളപായമുണ്ടായതായോ റിപ്പോര്‍ട്ടില്ല. മേഖലയിലെ ആണവ പ്ലാന്റുകള്‍ പരിശോധിച്ചുവരികയാണ്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വന്‍ ഭൂകമ്ബവും തുടര്‍ന്നുണ്ടായ സുനാമിയും കാരണം ഫുക്കുഷിമ ആണവനിലയം തകര്‍ന്നുണ്ടായ അപകടത്തിന്റെ പത്താം വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് പുതിയ ഭൂചലനം. 2011 മാര്‍ച്ച്‌ 11 നാണ് രണ്ടായിരത്തിലേറെ പേരുടെ മരണത്തിലേക്ക് നയിച്ച ഫുക്കുഷിമ ദുരന്തമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here