മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 40000 കടന്നു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യാഴാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്ക് പ്രകാരം 41,642 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകിരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2345 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് 2000 ത്തിലേറെ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ആകെ മരണം 1454 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 64 പേർ മരിച്ചു. ഇതിൽ 41 മരണവും മുംബൈയിലാണ്. മലേഗാവിൽ ഒമ്പത്, പുണെയിൽ ഏഴ്, ഔറഗാബാദിൽ മൂന്ന്, നവി മുംബൈയിൽ രണ്ട്, പിംപരി, ചിംചവഡ്, സോലാപുർ എന്നിവിടങ്ങളിൽ ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരിൽ 25000ത്തോളം രോഗികളും മുംബൈ നഗരത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 11726 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 28454 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here