മഹാരാഷ്ട്രയില്‍ ശനിയാഴ്ച 6,417 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10,004 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 137 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. മഹാരാഷ്ട്രയില്‍ ഇതിനോടകം 16,38,961 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 14,55,107 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 43,152 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,40,194 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം മുംബൈയില്‍ 1257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 898 പേര്‍ രോഗമുക്തി നേടുകയും 50 പേര്‍ മരിക്കുകയും ചെയ്തു. 2,50,061 പേര്‍ക്കാണ് ഇതിനോടകം മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2,19152 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here