മഹാരാഷ്ട്രയില്‍ ഇന്നും ഇരുപതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22,543 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,60,308 ആയി ഉയര്‍ന്നു. 416 പേരാണ് കോവിഡ് ബാധിച്ച്‌ ഇന്ന് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 29,531 ആയി ഉയര്‍ന്നു.

ഇന്ന് മാത്രം 11,549 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 7,40,061 ആയി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,90,344 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 52,53,676 കോവിഡ് പരിശോധനകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here