രോഗബാധിതരുടെ എണ്ണവും മരണ നിരക്കും അനുനിമിഷം വര്‍ധിച്ചു വരുന്നതിനിടയില്‍ ബ്രിട്ടനില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി. ലണ്ടനു സമീപമുള്ള ഒരാശുപത്രിയില്‍ രോഗിയെ പരിചരിച്ച മലയാളി നഴ്സ് ആണ് രോഗബാധിതയായി ഇപ്പോള്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ബ്രിട്ടനില്‍ കൊറോണ ഭീഷണി ഒരിക്കലും ബാധിക്കില്ല എന്നായിരുന്നു ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അനുദിനമെന്നോണം ആശുപത്രിയിയിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് അക്ഷരാര്‍ഥത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ തന്നെ താളം തെറ്റിക്കുന്നു എന്നു വേണം പറയുവാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here