ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സ് ക്യാമ്ബില്‍ നിന്ന് അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്ത് വരുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടീമിനൊപ്പം ചേരാന്‍ വൈകുമെന്നതിനൊപ്പം ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയെയും ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മുംബൈയ്ക്ക് നഷ്ടമാകും. മത്സരങ്ങള്‍ക്കായി ഇന്ന് മുംബൈയിലേക്ക് പുറപ്പെട്ട മുംബൈ ടീമിനൊപ്പം മലിംഗ ഉണ്ടായിരുന്നില്ല.

ലസിത് മലിംഗയുടെ പിതാവ് വരും ആഴ്ചകളില്‍ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അതിനാല്‍ താരം കുടുംബത്തോടൊപ്പമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇപ്പോള്‍ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കില്ല. ഇപ്പോള്‍ യുഎഇയിലെത്തിയാലും തിരിച്ച്‌ ശ്രീലങ്കയിലേക്ക് വരുമ്ബോള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകേണ്ടി വരും. അതിനാല്‍ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ താരത്തിനൊപ്പം ടീമിനൊപ്പം വീണ്ടും ചേരാനും സാധിക്കില്ല.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മലിംഗ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമായ മലിംഗയാണ് ടി20യില്‍ നൂറു വിക്കറ്റെന്ന അപൂര്‍വ്വ നേട്ടവും സ്വന്തമാക്കിയിരുന്നു.

അതേസമയം മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ ഇന്ന് യുഎഇയിലെത്തി. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പടെയുള്ള താരങ്ങളാണ് മുംബൈയില്‍ നിന്നും യുഎഇയിലേക്ക് തിരിച്ചത്. കുടുംബത്തോടൊപ്പമാണ് രോഹിത് യുഎഇയിലെത്തിയത്. ഇവിടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും താരങ്ങള്‍ പരിശീലനത്തിനിറങ്ങുക. ഇതിനിടയില്‍ മൂന്ന് തവണ കോവിഡ് പരിശോധനയും നടത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here