ദുബായ്: യുഎഇ യിൽ ഇന്ന് 391 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 66,193 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരണസംഖ്യ 370 ആയി.

അതേ സമയം 143 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 58,296 ആയി.

കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ദേശീയ അണുനശീകരണ പദ്ധതി വീണ്ടും നടപ്പാക്കേണ്ടി വരുമെന്ന് യുഎഇ ഉദ്യോഗസ്ഥര്‍  മുന്നറിയിപ്പ് നല്‍കി. വൈറസ് വ്യാപനം കൂടുതലുണ്ടാകുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് അണുനശീകരണം നടത്തേണ്ടി വരുമെന്നാണ് നാഷനല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) വക്താവ് ഡോ. സെയ്ഫ് അല്‍ ധഹേരി പറഞ്ഞത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുഎഇയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനെ ”ഭയാനകമായ വര്‍ധനവ്” എന്നാണ് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവൈസ് വിശേഷിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here