മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണ് തുടങ്ങും മുൻപ് തിരിച്ചടി. അവരുടെ രണ്ട് പ്രധാന താരങ്ങള്‍ കൊറോണ പോസിറ്റീവ് ആണെന്ന് ക്ലബ് അറിയിച്ചു. വിങ്ങര്‍ റിയാദ് മെഹ്റെസും സെന്റര്‍ ബാക്ക് ലപോര്‍ടെയും ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. രണ്ട് താരങ്ങള്‍ക്കും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും ഐസൊലേഷനില്‍ പോകും.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീസണ് തുടക്കത്തില്‍ ഇരുവരും ടീമിനൊപ്പം ഉണ്ടാകാന്‍ സാധ്യതയില്ല. സിറ്റിയുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിന് ഇനി ആകെ രണ്ടാഴ്ച മാത്രമെ സമയം ഉള്ളൂ. 21ആം തീയതി വോള്‍വ്സിനെ ആണ് സിറ്റിക്ക് നേരിടാന്‍ ഉള്ളത്.