അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഹൈപ്പര്‍സോണിക് മിസൈല്‍ ക്ലബിലേക്ക് ഇന്ത്യയും. ഒഡീഷയിലെ വീലര്‍ ഐലന്റിലുള്ള എപിജെ അബ്ദുള്‍ കലാം വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷച്ചത്.

അഗ്നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ച്‌ രാവിലെ 11.30നാണ് പരീക്ഷണം നടത്തിയത്. ഡിഫന്‍സ് റിമസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്തതാണ് ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോന്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്‌എസ്ടിഡിവി). അശബ്ദത്തിന്റെ ആറ് മടങ്ങ് വേഗതയില്‍ കുതിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മ്മിക്കുന്നതിനുള്ള മുന്നൊരുക്കമാണിതെന്ന് ഡി.ആര്‍ഡിഒ പറഞ്ഞു. സെക്കന്റില്‍ രണ്ടു കിലോമീറ്റര്‍ അധികം സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലുകള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ചെടുക്കും. ജ്വലനമുള്ള ചേംബര്‍ പ്രഷര്‍, എയര്‍ ഇന്‍ടേക്ക്, കണ്‍ട്രോള്‍ ഗൈഡന്‍സ് അടക്കം എല്ലാ പരിധികളും പാലിച്ചുള്ളതാണ് പരീക്ഷണമെന്നും ഡിആര്‍ഡിഒ അറിയിച്ചു.

പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’ വിഷനിലെ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here