മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച്‌ 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് കൊവിഡ് കാരണത്താല്‍ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. ചിത്രം ഒടിടി റിലീസ്‌ആവില്ലെന്നും എന്തായാലും തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പലതവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസിന് പരി​ഗണിക്കുന്നുവെന്ന വിവരവും പുറത്തുവരികയാണ്.

ആമസോണ്‍ പ്രൈമും ആയി ചര്‍ച്ച നടത്തിയെന്നും ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു. 50% സീറ്റിങ് കപ്പാസിറ്റി വച്ച്‌ റിലീസ് ചെയ്താല്‍ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here