രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെ സ്​മരിച്ച്‌​ യു.എ.ഇ രാഷ്​ട്രനേതാക്കള്‍. രക്തസാക്ഷികളുടെ ഓര്‍മദിനത്തോടനുബന്ധിച്ച്‌​ നടന്ന അനുസ്​മരണ ചടങ്ങില്‍ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നെഹ്​യാന്‍ പ്രതിജ്ഞയെടുത്തു.

സത്യത്തിന്റെ വീണ്ടെടുപ്പിനും രാഷ്​ട്രത്തിന്റെ സംരക്ഷണത്തിനുമായി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ കുട്ടി​കളെ എപ്പോഴും ഓര്‍മിക്കണമെന്ന്​ യു.എ.ഇ സായുധസേന മാസികയായ ‘നേഷന്‍ ഷീല്‍ഡിന്’ നല്‍കിയ പ്രസ്​താവനയില്‍ ശൈഖ്​ ഖലീഫ പറഞ്ഞു. നവംബര്‍ 30 അഭിമാനത്തി​െന്‍റ ദിനങ്ങളാണ്​. രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ അഭിമാനത്തി​െന്‍റ മെഡലുകളാണ്​.

അത് നമ്മുടെയും മക്കളുടെയും പേരക്കുട്ടികളുടെയും മാറില്‍ അലങ്കാരമായി തുടരും. രക്തസാക്ഷികളുടെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മുന്‍ഗണന നല്‍കും. കരുത്തി​െന്‍റയും അഭിമാനത്തി​െന്‍റയും പ്രതീകമായി യു.എ.ഇ പതാക അവര്‍ വാനില്‍ പാറിപ്പറപ്പിച്ചു. ദൈവം നമ്മുടെ രാജ്യത്തി​െന്‍റ സംരക്ഷണം കാത്തുസൂക്ഷിക്കുകയും രക്തസാക്ഷികളോട് കരുണ കാണിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ ജനതയുടെ മനസ്സില്‍ രക്തസാക്ഷികള്‍ എന്നും ജീവനോടെയുണ്ടാവുമെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം പറഞ്ഞു. നമ്മുടെ രാജ്യത്തെയും അതി​െന്‍റ അന്തസ്സിനെയും പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനിടയില്‍ കടമ നിര്‍വഹിക്കുകയും പോരാടുകയും മരിക്കുകയും ചെയ്തവരെ ഇന്ന്​ സ്​മരിക്കുന്നു. നമ്മുടെ എല്ലാ നേട്ടങ്ങളിലും ഓരോ വിജയത്തിലും അവരുടെ സാന്നിധ്യമുണ്ട്. നമ്മുടെ രക്തസാക്ഷികളുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്, അവര്‍ എമിറാത്തി ജനതക്കിടയില്‍ ദേശസ്‌നേഹത്തി​െന്‍റ മൂല്യങ്ങള്‍ ഏകീകരിച്ച്‌ നമ്മുടെ ഐക്യം ശക്തിപ്പെടുത്തി എന്നതാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിനിടയില്‍ ഈ മനോഭാവം നമ്മുടെ മുന്‍‌നിര പോരാളികള്‍ക്കിടയില്‍ ഞാന്‍ കണ്ടു. സ്വര്‍ഗത്തിലെ നമ്മുടെ രക്തസാക്ഷികളെ അല്ലാഹു സ്വീകരിക്കുകയും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോകുംതോറും രക്തസാക്ഷികളുടെ മഹത്ത്വം വര്‍ധിക്കുന്നുവെന്ന്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നെഹ്​യാന്‍ പറഞ്ഞു.

അവര്‍ നല്‍കിയ കാര്യങ്ങള്‍ രാഷ്​ട്രം ഒരിക്കലും മറക്കില്ല. നമ്മുടെ പരമാധികാരം, കഴിവുകള്‍, ആധികാരിക മൂല്യങ്ങള്‍, ധാര്‍മികത എന്നിവ പ്രതിരോധിക്കാനുള്ള മാതൃക എന്നും പിന്തുടരും. നമ്മുടെ സ്ഥാപകപിതാവായ ശൈഖ്​ സായിദി​െന്‍റ ഉത്തമ തത്ത്വങ്ങളുടെ തുടര്‍ച്ചയാണത്. ദൈവം അദ്ദേഹത്തി​െന്‍റ ആത്മാവിനോട് കരുണ കാണിക്ക​ട്ടെ. ധീരരായ സായുധ സേനക്ക്​ എ​െന്‍റ സല്യൂട്ടും അഭിനന്ദനവും അര്‍പ്പിക്കുന്നു. നമ്മുടെ അഭിമാനത്തിന്റെയും കരുത്തി​െന്‍റയും സംരക്ഷണത്തി​െന്‍റയും പ്രതീകമാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here