മക്കയില്‍ മസ്ജിദുല്‍ ഹറമിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു.കോവിഡ് വ്യാപനവും കണക്കിലെടുത്താണ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കിഴക്ക് ഭാഗത്തെ മുറ്റമുള്‍പ്പെടെ അഞ്ച് മേഖലകളും നമസ്കാരത്തിനായി തുറന്ന് കൊടുക്കും. കൂടാതെ അംഗപരിമിതര്‍ക്കും, മറ്റ് പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കുമുള്ള ഭാഗത്ത് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. കിംഗ് അബ്ദുല്‍ അസീസ് കവാടവും റമദാനില്‍ തുറക്കുവാനാണ് നീക്കം.

റമദാനില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമേ മതാഫിലേക്ക് പ്രവേശനമനുവദിക്കൂ. കൂടാതെ ഒന്നാം നിലയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് ത്വവാഫ് ചെയ്യാം. പ്രതിദിനം രണ്ട് ലക്ഷം ബോട്ടില്‍ സംസം ജലം വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here