യു.എ.ഇ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ ‘ഹയാത്ത്’ ഉടന്‍ പുറത്തിറക്കും.അബുദാബി ജി42ന്‍റെയും ചൈനയുടെ സിനോഫാമിന്‍റെയും സംയുക്ത സംരംഭമായാണ് വാക്സിന്‍ നിര്‍മ്മാണം.കഴിഞ്ഞ ഡിസംബറില്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയ സിനോഫാം വാക്സിനാണ് ഹയാത്ത് വാക്സ് എന്ന പേരില്‍ പുറത്തിറങ്ങുക. ജീവിതം എന്നാണ് അറബ് വാക്കായ ഹയാത്തിന്‍റെ അര്‍ത്ഥം.

യു.എ.ഇ വിദേശ അന്താരാഷ്ട്രകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ചേര്‍ന്നാണ് വാക്സിന്‍ ഉത്പാദന പദ്ധതി പ്രഖ്യാപിച്ചത്. യു.എ.ഇ- ചൈന ബന്ധത്തില്‍ ചരിത്രപരമായ ഘട്ടമാണിതെന്നും ആഗോളതലത്തില്‍ കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഇത് കരുത്തേകുമെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here