ലയണല്‍ മെസ്സി ബാഴ്സലോണ വിടുമെന്ന് താന്‍ കരുതുന്നില്ല എന്ന് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ. മെസ്സിക്ക് ബാഴ്സലോണ എന്ന ക്ലബിനോട് വലിയ സ്നേഹമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ബാഴ്സലോണയുടെ പ്രകടനങ്ങളില്‍ അദ്ദേഹത്തിന് നിരാശ കാണും. അത് സ്വാഭാവികമാണ്. എന്നാല്‍ ഈ കാരണം കൊണ്ട് മെസ്സി ബാഴ്സ വിടുമെന്ന് താന്‍ കരുതുന്നില്ല എന്നും റൊണാള്‍ഡോ പറഞ്ഞു.

താന്‍ ആണ് ബാഴ്സലോണ ക്ലബിന്റെ ഉടമ എങ്കില്‍ ഒരിക്കലും മെസ്സിയെ പോലൊരു താരത്തെ ക്ലബ് വിടാന്‍ അനുവദിക്കില്ല എന്നും റൊണാള്‍ഡോ പറഞ്ഞു. മെസ്സിക്ക് ഇപ്പോള്‍ വേണ്ടത് സഹതാരങ്ങളുടെ പിന്തുണയാണ്. ടീം മെച്ചപ്പെടുത്താനാണ് ബാഴ്സലോണ ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങളുടെ പ്രധാന താരത്തെ വില്‍ക്കുക അല്ല വേണ്ടത് എന്നും റൊണാള്‍ഡോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here