ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പ് ടിക്ടോകിനെ അമേരിക്കയില്‍ ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ടിക്ടോക് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സുമായി ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടക്കുകയാണെന്നും സുരക്ഷാ പ്രശ്നങ്ങളും മറ്റ് ആശങ്കകളുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയതായും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. യു.എസിനെ കൂടാതെ കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെയും ടിക്ടോക്ക് ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റ് വാങ്ങും. സെപ്റ്റംബര്‍ 15ഓടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.

യു.എസില്‍ ടിക്ടോക് നിരോധിക്കുമെന്ന് വെള്ളിയാഴ്ച പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല ട്രംപുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ടിക്ടോകിനെ ഏറ്റെടുക്കാനുള്ള നീക്കം മുന്നോട്ടുകൊണ്ടുപോകുന്നത്.ട്രംപ് ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിച്ച് പൂര്‍ണമായ സുരക്ഷാ പരിശോധനക്ക് ശേഷം യു.എസിന് സാമ്ബത്തിക നേട്ടമുണ്ടാകുന്ന വിധത്തില്‍ കൂടിയാകും ടിക്ടോകിനെ ഏറ്റെടുക്കല്‍ എന്ന് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here