ദക്ഷിണാഫ്രിക്കന്‍ അത്ലറ്റ് വെയ്ഡ് വാന്‍ നീകെര്‍കിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ അത്ലറ്റിക് മീറ്റിനെത്തിയപ്പോഴാണ് വൈറസ്ബാധ കണ്ടെത്തിയത്. 400 മീറ്ററില്‍ ഒളിമ്ബിക് ചാമ്പ്യനാണ് നീകെര്‍ക്. ലോക റെക്കോര്‍ഡ് സമയത്തോടെ ആണ് റിയോയില്‍ സ്വര്‍ണം ചൂടിയത്. കാല്‍മുട്ടിനേറ്റ പരിക്കുമൂലം വിശ്രമത്തിലായിരുന്ന താരം 2017ന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് മത്സരിക്കാന്‍ തയ്യാറെടുക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.