കണ്ണൂര്‍: വാങ്ങാനാളില്ലാത്തതിനാല്‍ മില്‍മ പാല്‍ സംഭരണം നിര്‍ത്തുന്നു.കേവിഡ്-19 വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത നടപടികളുടെ ഭാഗമായി മലബാറിലെ മിക്ക പ്രദേശങ്ങളിലേയും കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മില്‍മ്മയുടെ പാല്‍ വിപണനം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നാണ് മില്‍മ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഈ സാഹചര്യത്തിലും ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച രാവിലെയും വൈകുന്നരേവും ക്ഷീര സംഘങ്ങളില്‍ നിന്നും പാല്‍ സംഭരിക്കുകയില്ലെന്നു മില്‍മ അധികൃതര്‍ അറിയിച്ചു.

പാല്‍ വിപണന സാധ്യതകള്‍ കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സംഭരണത്തില്‍ ഇത്തര നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് മില്‍മാ അധികൃതര്‍ നല്‍കുന്ന സൂചന. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ് ഈ പശ്ചാത്തലത്തിലാണ് മില്‍മയും പാല്‍ സംഭരണം നിര്‍ത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here