ഇ-കൊമേഴ്സ് സേവനങ്ങള്‍ കഴിയുന്നത്ര വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളേയും കച്ചവട സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാന്‍ വാണിജ്യമന്ത്രാലയം കടകളേയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സ്വലേഹ് ബിന്‍ മജീദ് അല്‍ഖുലൈഫി വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ നാഷ്ണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പിന്റെ അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി തലവനുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാനും പങ്കെടുത്തു.

ഏതെങ്കിലും രീതിയിലുള്ള ശിക്ഷ, പിഴ, അല്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കലടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വകാര്യമേഖലയിലെ കമ്പനികള്‍ സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം 50 ശതമാനത്തില്‍ കവിയാത്ത് വാണിജ്യ സമുച്ചയങ്ങളുടെ നിയന്ത്രണങ്ങള്‍ തുടരും. വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ എല്ലാ സാധാരണ റെസ്റ്റോറന്റുകളിലും ഡൈനിങ് അവസാനിപ്പിക്കും. പുറത്ത് ഡെലിവറി നല്‍കാനോ പാര്‍സല്‍ വാങ്ങി പോകാനോ അനുവദിക്കും. റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പരമാവധി 15 % ശേഷിയില്‍ അകത്ത് ഭക്ഷണപാനീയങ്ങള്‍ നല്‍കാന്‍ അനുവദിക്കും. ക്ലീന്‍ ഖത്തര്‍ പ്രോഗ്രാം ഉള്ള റെസ്റ്റോറന്റുകള്‍ക്ക് ശേഷിയുടെ 30 സതമാനം വരെ അനുവദനിക്കും. എല്ലാ റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും അവരുടെ ഓപണ്‍ സ്‌പേസില്‍ ഭക്ഷണവും പാനീയങ്ങളും നല്‍കാം. എന്നാല്‍ ഔട്ട്ഡോര്‍ ഉപഭോക്തൃ ശേഷി 50 ശതമാനത്തില്‍ കവിയരുതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here