ദശലക്ഷക്കണക്കിന് ആളുകളില്‍ കോവിഡ് ആന്റിജന്‍ സൗജന്യ പരിശോധനയ്ക്ക് ഒരുങ്ങി യുകെ സര്‍ക്കാര്‍. കോവിഡ് ആന്റിബോഡി പരിശോധനാ പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിനു പിന്നാലെയാണ് യു.കെ സര്‍ക്കാര്‍ സൗജന്യ പരിശോധന നടത്തുന്നത്.ഓക്‌സ്ഫഡ് സര്‍വകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്‌നോസ്റ്റിക്‌സ് സ്ഥാപനങ്ങളുമായും ചേര്‍ന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കണ്‍സോര്‍ഷ്യമാണ് (യുകെആര്‍ടിസി) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത്.

കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളില്‍ 98.6 ശതമാനം കൃത്യതയാണ് കോവിഡ് കിറ്റ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവില്‍, 20 മിനിറ്റില്‍ ഫലമറിയാന്‍ സാധിക്കും. ആന്റിബോഡി ടെസ്റ്റില്‍ 98.6 ശതമാനം കൃത്യത കണ്ടെത്തിയെന്ന് യുകെആര്‍ടിസി മേധാവി ക്രിസ് ഹാന്‍ഡ് പറഞ്ഞു.ഈ വര്‍ഷംതന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യുകെആര്‍ടിസിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് കിറ്റിനുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടു കൂടി മാത്രമെ ലഭിക്കൂ.എങ്കിലും ഇതിനോടകം തന്നെ ആയിരക്കണക്കിനു പ്രോട്ടോടൈപ്പുകള്‍ യുകെയിലെ വിവിധ ഫാക്ടറികളിലായി നിര്‍മിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here