വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈന ലോകത്തോട് വെളുപ്പെടുത്തിയത് തെറ്റായ വിവരമെന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗത്തിന്‍റെ കണ്ടെത്തല്‍. കൊറോണ വൈ​റ​സി​ന്‍റെ വ്യാ​പ്തി ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു​വെ​ന്നും കോവിഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും തെ​റ്റാ​യ വി​വ​ര​മാ​ണ് ചൈ​ന ലോ​ക​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വിഭാഗം വ്യക്തമാക്കി. ഇത് സംബന്ധിച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി വൈ​റ്റ് ഹൗ​സി​ന് നല്‍കി.

ചൈനയിലെ വുഹാനില്‍ നിന്നാണ് ലോ​ക വ്യാപകമായി നാശം വി​ത​യ്ക്കു​ന്ന കൊറോണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. രാ​ജ്യ​ത്ത് 3,323 പേ​ര്‍ രോഗം ബാ​ധി​ച്ച്‌ മ​രി​ച്ചു​വെ​ന്നും 81,620 പേ​ര്‍​ക്ക് രോ​ഗം സ്ഥിരീകരിച്ചുവെന്നുമാണ് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യിച്ച റിപ്പോര്‍ട്ട്. എ​ന്നാ​ല്‍ ഈ ​ക​ണ​ക്ക് തെ​റ്റാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ കണ്ടെത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here