മോഡേണയുടെ കോവിഡ്​ പ്രതിരോധ വാക്​സിന്‍ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പ്​. ടാറ്റയുടെ ആരോഗ്യ വിഭാഗം വാക്​സിനെത്തിക്കാനുള്ള നീക്കം​ തുടങ്ങിയെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നു.ടാറ്റ മെഡിക്കല്‍ ആന്‍ഡ്​ ഡയഗ്​നോസിസും കൗണ്‍സില്‍ ഓഫ്​ സയന്‍റിഫിക്​ ഇന്‍ഡസ്​​ട്രിയല്‍ റിസേര്‍ച്ചും ചേര്‍ന്ന്​ മോഡേണ വാക്​സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതേസമയം, മോഡേണയും ടാറ്റയും വാര്‍ത്തയോട്​ പ്രതികരിച്ചിട്ടില്ല.

സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ തന്നെ മോഡേണ വാക്​സിനും സൂക്ഷിക്കാമെന്നതാണ് പ്രത്യേകത . ഫൈസറിനെ പോലെ മൈനസ്​ 70 ഡിഗ്രി സെല്‍ഷ്യസ്​ താപനില മോഡേണക്ക്​ ആവശ്യമില്ല. അതുകൊണ്ട്​ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക്​ ഏറ്റവും അനുയോജ്യമായ വാക്​സിനാണ്​ മോഡേണ​.

അതെ സമയം പരീക്ഷണങ്ങളില്‍ മോഡേണ വാക്​സിന്‍ 94 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയിരുന്നു. യു.എസ്​.എ ഡിസംബറിലും യുറോപ്യന്‍ യൂണിയന്‍ ജനുവരിയിലും വാക്​സിന്​ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വാക്​സിനുകള്‍ക്ക്​ അംഗീകാരം ലഭിക്കണമെങ്കില്‍ പ്രാദേശികതലത്തില്‍ കൂടി പരീക്ഷണം നടത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here