യുഎഇയിലെ പ്രമുഖ പത്ര പ്രവർത്തകൻ മുഹമ്മദ് മസൂദ് അൽ മസ്രൂയി അന്തരിച്ചു.യു‌എഇ യിലെ മുൻ‌നിര പത്രപ്രവർത്തകനും മാധ്യമ പ്രൊഫഷണലുകളിലൊരാളായിരുന്നു അൽ മസ്രൂയി. അബുദാബി റേഡിയോ ആന്റ് ടെലിവിഷന്റെ മുൻ ഡയറക്ടർ ആയിരുന്നു അദ്ദേഹം. മരണം വരെ പ്രധാന പ്രഖ്യാപകനായി ജോലിയിൽ തുടർന്നിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളായി മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു അൽ മസ്രൂയി. അബുദാബി റേഡിയോയിൽ പ്രഭാത റേഡിയോ പ്രോഗ്രാം “ദോവ അൽ മുത്താക്കിൻ” അവതരിപ്പിക്കുന്നതിലും വാർത്ത വായിക്കുന്നതിലും വാചാലമായ കാവ്യാത്മക വാക്യങ്ങൾ നൽകുന്നതിലും ഏറെ ശ്രദ്ധേയനായിരുന്നു. വ്യത്യസ്തമായ ശബ്ദത്തിനുടമയായാണ് അദ്ദേഹം റേഡിയോ രംഗത്ത് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിൽ യുഎഇ ജേണലിസ്റ്റ്സ് അസോസിയേഷനും മറ്റു പ്രമുഖരും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here