എയര്‍ ഇന്ത്യ എക്പ്രസ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ജൂണ്‍ 23 മുതല്‍ ഇന്ത്യ-യുഎഇ സര്‍വീസ് പുനരാരംഭിക്കുന്നു. യുഎഇ റസിഡന്‍സ് വിസയുള്ളവരും വാക്‌സിനെടുത്തവരുമായ ഇന്ത്യക്കാര്‍ക്ക് 23 മുതല്‍ ദുബയിലേക്ക് മടങ്ങാമെന്ന് ദുബൈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Stock FlyDubai

ദുബൈ സുപ്രിം കമ്മിറ്റി പ്രഖ്യാപിച്ച പുതിയ കോവിഡ് പ്രോട്ടോക്കോളുകള്‍ സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്ന് 800 മുതല്‍ 900 ദിര്‍ഹം വരെയാണ് നിലവില്‍ ദുബയിലേക്ക് ടിക്കറ്റ് നിരക്കെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ജൂണ്‍ 24ന്റെ കൊച്ചി-ദുബൈ വിമാനത്തിന് 855 ദിര്‍ഹവും ജൂണ്‍ 25ന്റെ കോഴിക്കോട്-ദുബൈ വിമാനത്തിന് 879 ദിര്‍ഹവുമാണ് നിരക്കെന്ന് മുസാഫിര്‍.കോം ഓപറേഷന്‍സ് മാനേജര്‍ റാഷിദ സാഹിദ് പറഞ്ഞു.

അതേസമയം, യാത്രാ നിബന്ധനകളില്‍ അവ്യക്തത തുടരുന്നതിനാല്‍ യാത്രക്കാര്‍ ടിക്കറ്റ് എടുക്കാന്‍ മടിക്കുകയാണ്. 4 മണിക്കൂര്‍ മുമ്പുള്ള റാപിഡ് ടെസ്റ്റ് സംബന്ധിച്ചും യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വേണ്ടതുണ്ടോ എന്നത് സംബന്ധിച്ചുമാണ് പ്രധാന സംശയങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here