കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് പ്രാധാന്യം. നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് 238 വിമാനങ്ങള്‍ പറത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് ഇന്‍ഡിഗോ 219 വിമാനങ്ങളും ഗോ എയര്‍ 41 വിമാനങ്ങളും സര്‍വീസ് നടത്തും. സ്വകാര്യ വിമാനങ്ങളുടെയും സര്‍വീസ് നടത്തുന്ന രാജ്യങ്ങളുടെയും എണ്ണം ഇനിയും വര്‍ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ജൂലൈ 3 മുതല്‍ 15വരെയാണ് വന്ദേഭാരത് ദൗത്യം നാലാംഘട്ടം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഘട്ടത്തില്‍ എയര്‍ ഇന്ത്യ പ്രധാനമായും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. അമേരിക്കയിലേക്ക് 31 വിമാനങ്ങള്‍, ബ്രിട്ടനിലേക്ക്-19, കാനഡ-9, ആസ്ത്രേലിയ-8 എന്നിങ്ങനെയാണ് സര്‍വീസ്.