കോവിഡ് കേസുകളിൽ അമേരിക്കയുടെ പ്രതിദിന റെക്കോർഡ് വ്യാഴാഴ്ച 77,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമടഞ്ഞവരുടെ എണ്ണം ആയിരത്തോളം ഉയർന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 10 ന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഇന്നലെയാണ് മരണപ്പെട്ടത്. 969 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്, ഫ്ലോറിഡ, സൗത്ത് കരോലിന, ടെക്സസ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഏറ്റവും വലിയ ഏകദിന കേസുകൾ റിപ്പോർട്ട് ചെയ്തു.

138,000-ത്തിലധികം അമേരിക്കക്കാർ COVID-19 കാരണം ഇതുവരെ മരണമടഞ്ഞു, ഈയിടെ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും ആശുപത്രിയിൽ പ്രവേശനം വർദ്ധിച്ചതിനെത്തുടർന്ന് വിദഗ്ധർ വീണ്ടും അപകടാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. ടെക്സാസ്, അരിസോണ പ്രദേശങ്ങളിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലങ്ങൾ തീർന്നതിനാൽ കൂളറുകളും റഫ്രിജറേറ്റഡ് ട്രെയിലറുകളും കൊണ്ടുവരികയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here