മുംബൈ: മുംബൈ നഗരത്തില്‍ 55 വയസിന് മുകളിലുള്ള പോലീസുകാര്‍ക്ക് വീട്ടില്‍തന്നെ കഴിയാന്‍ നിര്‍ദേശം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുംബൈയില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പോലീസുകാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതിന് പിന്നാലെയാണ് മുംബൈ പോലീസ് കമ്മീഷണര്‍ പരമം ബീര്‍ സിങ് ഇതുസംബന്ധിച്ച നിര്‍ദേശം പോലീസുകാര്‍ക്ക് നല്‍കിയത്.

55 വയസിന് മുകളില്‍ പ്രായമുള്ള പോലീസുകാര്‍ ഇനിമുതല്‍ നഗരത്തില്‍ ഡ്യൂട്ടിക്കുണ്ടാകില്ല. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ ഇവരോട് വീടുകളില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് ബാധിച്ച്‌ 57 കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ തിങ്കളാഴ്ച മരിച്ചിരുന്നു.

ഇതിന് തൊട്ടുമുമ്ബുള്ള രണ്ട് ദിവസങ്ങളിലും മുബൈയില്‍ രണ്ട് പോലീസുകാര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കമ്മീഷണര്‍ പുതിയ നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മുംബൈയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here