കൊറോണ വ്യാപനം തടയുന്നതിന്​ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളിൽ ഇളവ്​ വരുത്താൻ ഒമാൻ തീരുമാനിച്ചു. ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ്​ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​. മണി എക്​സ്​ചേഞ്ചുകൾക്കും വാഹന വർക്ക്​ഷോപ്പുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്​.

മത്സ്യ ബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്​ഥാപനങ്ങൾക്കും തുറക്കാം. വാഹനങ്ങളുടെ സ്​പെയർപാർട്​സുകൾ വിൽപന നടത്തുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി. ആ​േട്ടാ ഇലക്​ട്രികൽ കടകൾ, ഒായിൽ മാറ്റുന്ന സ്​ഥാപനങ്ങൾ, ടയറുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന സ്​ഥാപനങ്ങൾ എന്നിവക്കും തുറന്ന്​ പ്രവർത്തിക്കാം. ഇൗ സ്​ഥാപനങ്ങളിൽ ഒരേ സമയം പരമാവധി രണ്ട്​ ഉപഭോക്​താക്കൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here