തണലായി എന്നും യുഎഇ യിലെ ഓരോ പ്രവാസികളുടെയും മനസ്സുകളിൽ ഓർമകളിലൂടെ ജീവിക്കുന്ന കേരളത്തിലെ കോഴിക്കോട് ജില്ലയിലെ നന്തി എന്നൊരു കൊച്ചു ഗ്രാമത്തിന്റെ പേരിലറിയപ്പെടുന്ന യു എ ഇ യിലെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനമേഖലയിലെ നിറസാന്നിധ്യമായിരുന്ന നന്തി നാസർ വിടപറഞ്ഞതിന്റെ ഒന്നാം വാർഷിക അനുസ്മരണ യോഗം ദുബായ് ഖിസൈസിലെ നെല്ലറ റെസ്റ്റാറന്റിൽ യുണൈറ്റഡ് പി ആർ ഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

അസോസിയേഷൻ പ്രസിഡണ്ട് സലീം ഇട്ടമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഹിറ്റ്‌ എഫ് എം 96 അവതാരകൻ ഫസലു ഉത്‌ഘാടനം നിർവഹിച്ചു. മലയാളത്തിലെ പ്രിയ എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. യു എ ഇ യിലെ പ്രവാസികൾക്കിടയിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ഒരിക്കലും നികത്താനാവാത്ത ഒരു തീരാനഷ്ടം തന്നെയായിരുന്നു നന്തി നാസർക്കയുടെ വേർപാട് എന്നുള്ളത് സംസാരിച്ച ഓരോരുത്തരുടെയും വാക്കുകളിൽ പ്രകടമായിരുന്നു.

ജീവിച്ചിരിക്കുമ്പോൾ പൊതുസമൂഹത്തിന് വേണ്ടി ചെയ്ത കാരുണ്യ പ്രവർത്തനങ്ങളും അടയാളപ്പെടുത്തലുകളും തന്നെയാണ് വേർപാടുകൾക്ക് ശേഷവും നന്തി നാസർക്കയെ പോലുള്ളവരെ പൊതുസമൂഹം ഓർത്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് ഇത്തരം അനുസ്മരണ സദസ്സുകളുടെ പ്രസക്തിയും വേദിയൊരുങ്ങുന്നതും. അതോടൊപ്പം ജീവിച്ചിരിക്കുന്നവരായ ഓരോരുത്തർക്കും നന്മ നിറഞ്ഞ മനുഷ്യരായി ജീവിക്കുവാൻ പ്രചോദനമാവുന്നത് എന്നുള്ളത് ബഷീർ തിക്കോടിയുടെ വാക്കുകളിലൂടെ സദസ്സിനെ ഓർമിപ്പിച്ചു.

റിയാസ് കിൽട്ടൻ, മൊഹ്‌സിൻ കാലിക്കറ്റ്, മുജീബ് മപ്പാട്ടുകര,ബഷീർ സൈദു ഇടശ്ശേരി, നിസാർ പട്ടാമ്പി, ഷാഫി ആലക്കോട്, ബഷീർ ഇ കെ, ഫൈസൽ കാലിക്കറ്റ്, ജമാദ് ഉസ്മാൻ ഇ ഫസ്റ്റ്, ചാക്കോ മലബാർ, മൊയ്‌ദീൻ ദിവാ, ഹകീം വാഴക്കൽ,യാസർ എന്നിവർ നന്തി നാസർകയെ അനുസ്മരിച്ചു. അജിത്ത് ഇബ്രാഹിം സ്വാഗതവും അബ്ദുൽ ഗഫൂർ പൂക്കാട് നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here