ഹരിയാനയില്‍ അതി ശൈത്യം. ചൊവ്വാഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായി. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലെ താപനില ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.6 ഡിഗ്രീ സെല്‍ഷ്യസിലെത്തി. കൂടിയ താപനില 18.1 ഡിഗ്രിയാണ്.