ദുബൈ: യു.എ.ഇ. യിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ദുബൈ കെ.എം.സി.സി.ക്ക് പിന്തുണയുമായി നെസ്റ്റോ ഗ്രൂപ്പ്. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അനുമതിയിൽ സജ്ജീകരിച്ച താൽകാലിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കട്ടിൽ, കിടക്ക തുടങ്ങിയ അവശ്യ സാധനങ്ങൾ ഒരുക്കുന്നതിനായാണ് ഒരു ലക്ഷം ദിർഹം നെസ്റ്റോ ഗ്രൂപ്പ് നൽകിയത്. ഈ മഹാമാരിയുടെ കാലത്ത് ദുബൈ കെ.എം.സി.സി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയവുമാണെന്നും നെസ്റ്റോ ഗ്രൂപ്പി​​​ന്റെ പിന്തുണ തുടരുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here