മസ്​കത്ത്​: കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ്​ വീടുകൾ കയറി പരിശോധന തുടങ്ങുന്നു. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒരു മണി വരെയാണ് പരിശോധന. ഈ പരിശോധനകൾ സൗജന്യമാണ്​.

സിവിൽ ​ഐ.ഡി കാർഡുകൾ ഉള്ളവർക്കും ഇല്ലാത്തവർക്കും പരിശോധനക്ക്​ വിധേയമാകാം. പേര്​, അവരവരെ കുറിച്ചുള്ള അടിസ്​ഥാന വിവരങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ (ടെസ്​റ്റുകളുടെ റിസൽറ്റും തുടർ ചികിത്സ ആവശ്യമെങ്കിൽ അറിയിക്കാനും വേണ്ടി) എന്നിവ മാത്രമാണ്​ ആവശ്യമുള്ളൂ. സിവിൽ ഐ.ഡി കാർഡുകൾ ഉള്ളവർ അത്​ നൽകണം. ഇല്ലാത്തവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിരിക്കില്ല.

പനി പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരെ പരിശോധിച്ച്​ ആവശ്യ​െമങ്കിൽ ടെസ്​റ്റ്​ നടത്തി വേണ്ട മരുന്നുകൾ നൽകുന്നതാണ്​. പരിശോധനാ ഫലങ്ങൾ അടങ്ങുന്ന രേഖകൾ എല്ലാവർക്കും നൽകുന്നതാണ്​. അത് തുടർചികിത്സക്കും മറ്റും ഉപയോഗിക്കാം. രോഗലക്ഷണങ്ങൾ കാണുന്ന കുടുംബമായി താമസിക്കുന്നവർക്ക്​ വീടുകളിൽ സൗകര്യമുണ്ടെങ്കിൽ ​െഎസോലേറ്റ്​ ചെയ്​ത്​ താമസിക്കാൻ അനുവദിക്കുന്നതാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here