24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ പിസിആര്‍ കൊവിഡ് പരിശോധന കേന്ദ്രം ഖിസൈസിലെ അല്‍ നഹ്ദ സെന്ററില്‍ ആരംഭിച്ചു. വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ ഇവിടെ പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നതാണ് സുപ്രധാന കാര്യം.

പരിശോധനാ നിരക്ക് 110 ദിര്‍ഹമാണ്. സാമ്ബിള്‍ എടുത്ത് 12 മുതല്‍ 24 മണിക്കൂറിനകം ഫലം ലഭ്യമാകും. കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനുള്ള യുഎഇ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവ് ത്രൂ സെന്റര്‍ തുടങ്ങിയത് . ദുബായ് ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെയാണ് കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.

ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് സിവില്‍ ഡിഫന്‍സ്, ദുബായ് ഇക്കണോമിക് ഡെവലപ്‌മെന്റ്, ഇമിഗ്രേഷന്‍ കൗണ്ടര്‍, ദുബായ് പബ്ലിക് നോട്ടറി, ദുബായ് കോര്‍ട്ട് എന്നീ സര്‍ക്കാര്‍ സേവനങ്ങളും അല്‍ നഹ്ദ സെന്ററില്‍ നിലവിലുണ്ട്. കൊവിഡ് പരിശോധന കേന്ദ്രം കൂടി ആരംഭിച്ചതോടെ കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് അല്‍ നഹ്ദ സെന്റര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here