ശനി, ഞായർ ദിവസങ്ങളിലേക്കു വാരാന്ത്യം മാറ്റിയതനുസരിച്ച് പുതിയ സർവീസ് ആരംഭിച്ചും നിലവിലുള്ള റൂട്ട് ഭേദഗതി ചെയ്തും അബുദാബി പൊതുഗതാഗത ബസ് സേവനം പരിഷ്കരിച്ചു.

ജനങ്ങൾക്കു മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിന ബസ് ട്രിപ്പുകളിൽ 60 എണ്ണം കൂടി ചേർത്തു.

ഇതോടെ ദിവസേനയുള്ള ട്രിപ്പുകൾ 4,695ൽനിന്ന് 4,755 ആയി വർധിപ്പിച്ചു. വെള്ളിയാഴ്ചകളിൽ 753 ട്രിപ്പുകൾ കൂടി ചേർത്തതോടെ 4,002ൽനിന്ന് 4,775 ആയി ഉയർന്നു.
റൂട്ടിലെ ഭേദഗതികൾ

സായിദ് പോർട്ടിൽനിന്ന് അബുദാബി സിറ്റിയിലെ അൽ ബത്തീൻ ഏരിയയിലേക്ക് പുറപ്പെടുന്ന 8ാം നമ്പർ ബസ് അൽ ബത്തീൻ മറീന ഏരിയയിലേക്ക് നീട്ടി. ബനിയാസ്, ഷഹാമ, മുസ്സഫ എന്നിവിടങ്ങളിലെ ബസ് സർവീസുകളിലും മാറ്റമുണ്ട്. 400, 401, 402, 403 എന്നീ ബസുകൾ ഇനി ഷഹാമയിൽ സർവീസ് നടത്തില്ല.

പകരം, അബുദാബി ബസ് സ്റ്റേഷനിൽനിന്ന് 201 ഷഹാമ സൂഖിലേക്കും 202 റഹ്ബ ഹോസ്പിറ്റലിലേക്കുമാക്കി. 225 ഡീർഫീൽഡ് മാളിനും അൽ തവീലയ്ക്കും ഇടയിൽ സർവീസ് നടത്തും. എ40 ഷഹാമ ബസ് സ്റ്റേഷനിലേക്ക് നീട്ടി. മുസഫയിലെ പുതിയ ബസ് സർവീസ് ഇനി പടിഞ്ഞാറൻ തുറമുഖ മേഖലയെ ബന്ധിപ്പിക്കും.

കൂടാതെ, മുഹമ്മദ് ബിൻ സായിദ് സിറ്റിയും ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം സ്ട്രീറ്റും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസിനും തുടക്കമിടും. ബസ് സേവനം കാര്യക്ഷമവും എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യമെന്ന് ഐടിസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here