വൻപിഴകളും തടവുശിക്ഷയും ഉൾപ്പെടുത്തി കടുപ്പിച്ച സൈബർ നിയമങ്ങൾ പ്രാബല്യത്തിലായി. ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെയാണ് പിഴ. അപകടത്തിൽപ്പെടുന്നവരുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ പരമാവധി ഒരു കോടി രൂപവരെ പിഴയും ആറുമാസം തടവും ലഭിക്കും. വ്യക്തികളുടെ സ്വകാര്യതയ്ക്കു വൻപ്രാധാന്യമാണ് നിയമത്തിൽ നൽകിയിരിക്കുന്നത്.

ഫെഡറൽ നിയമം 2012 ലെ അഞ്ചാം നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് ഫെഡറൽ നിയമം 2021 ലെ 34 ആക്കി പുതുക്കിയത്. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ അതിക്രമങ്ങൾ എന്നിവ സംബന്ധിച്ച നിയമങ്ങളാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here