സൗദി അറേബ്യന്‍ രാജകുടുംബം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസിലിനെ ഏറ്റെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ഈ നീക്കം തടയണം എന്ന് ആവശ്യപ്പെട്ട് രണ്ട് മനുഷ്യാവകാശ സംഘടനകളാണ് ഇംഗ്ലണ്ടില്‍ രംഗത്ത് എത്തിയിരിക്കുന്നത്. മനുഷ്യാവകാശത്തിന് ഒരു വിലയുന്‍ കൊടുക്കാത്ത സൗദി അറേബ്യന്‍ ശക്തികളെ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കൂട എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

ഈ സംഘടനകള്‍ ഗവണമെന്റിനോടും ഒപ്പം കോടതിയിലും ഈ പരാതിയുമായി എത്തുകയാണ്. മുമ്ബ് മനുഷ്യാവകാശത്തിന് എതിരായ സൗദി പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധം എന്ന നിലയില്‍ ബ്രിട്ടണ്‍ സൗദിയുമായുള്ള പല സഹകരണങ്ങളും വേണ്ടെന്നും വെച്ചിരുന്നു.

ആ പതിവ് ഈ ഫുട്ബോള്‍ ക്ലബ് ഏറ്റെടുക്കലിലും വേണം എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഏകദേശം 300 മില്യണോളം നല്‍കിയാണ് സൗദി അറേബ്യ ന്യൂകാസിലിനെ ഏറ്റെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here