കെട്ടിട വാടക ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയില്‍ തുടക്കം. മാസ, ത്രൈമാസ, വാര്‍ഷിക തവണകളായി വാടക അടയ്ക്കാന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് കമ്പനിക്കു കീഴിലുള്ള കെട്ടിടങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുള്ളത്. വ്യക്തിഗത ഉടമസ്ഥതയിലുള്ള കെട്ടിട വാടക ചെക്കായി തന്നെ നല്‍കണം.

കോവിഡ് പശ്ചാത്തലത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണം അടയ്ക്കാവുന്ന സംവിധാനം വലിയ ആശ്വാസമേകുന്നെന്ന് ഈ കമ്പനിയുടെ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ദീര്‍ഘകാല ഉടമസ്ഥാവകാശം നല്‍കുന്ന ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടിയിലും ഇങ്ങനെ പണമടയ്ക്കാന്‍ സൗകര്യമുണ്ട്. നിലവില്‍ വാര്‍ഷിക വാടക ഒന്നോ രണ്ടോ തവണകളായി നല്‍കുന്ന രീതിയാണ് അബുദാബിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here