തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം തീവ്രമാകുന്നു. ഇന്ന് സംസ്ഥാനത്ത് 5795 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു. ഇതുവരെ 3,55,449 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 116 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 6,384 പേര് ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 2,96,171 പേര് രോഗമുക്തി നേടി. 53,155 പേരാണ് ചികിത്സയിലുള്ളത്. 6,123 പേര് ഇതുവരെ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.