അബുദാബിയിൽ ക്ലാസ് പഠനം ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. 16 വയസ് പിന്നിട്ട വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിനേഷന്‍ നിര്‍ബന്ധമായിരിക്കും. 16 തികയാന്‍ നാലുമാസം ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.

വാക്‌സിനെടുക്കാത്ത ജീവനക്കാരും മുതിര്‍ന്ന വിദ്യാര്‍ഥികളും എക്‌സപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസം തുടരാം. സ്‌കൂളിലെ കളിസ്ഥലങ്ങള്‍ സജീവമാക്കും. കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, കാന്റീനുകളില്‍ പാചകവും, ഭക്ഷണവിതരണവും അനുവദിക്കും. സാമൂഹിക അകലം ഒരു മീറ്ററായി കുറച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here