കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം പ്രതിരോധിക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ (ഐ.സി.എം.ആര്‍). കോവാക്‌സിന്‍ രണ്ടു ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിന് എതിരെ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐ.സി.എം.ആര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ഡെല്‍റ്റ വകഭേദത്തിന് രൂപാന്തരം സംഭവിച്ചാണ് ഡെല്‍റ്റ പ്ലസ് ആയി മാറിയത്. ഡെല്‍റ്റ പ്ലസ് കൂടുതല്‍ വേഗത്തില്‍ വ്യാപിക്കും .ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതലായി രാജ്യത്ത് കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്.കോവാക്‌സിന്‍ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here